‘എത്ര മനോഹരമായ ആചാരങ്ങൾ’, കടയുടമയുടെ സാന്നിധ്യമില്ലാതെ തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പുകൾ; കൊറോണക്കാലത്തും ശ്രദ്ധിക്കപ്പെട്ട് മിസോറാം

July 15, 2020
misoram

കടനിറയെ വസ്തുക്കൾ, ആവശ്യക്കാർ വരുന്നു സാധനം തിരഞ്ഞെടുക്കുന്നു..പണം പെട്ടികളിൽ നിക്ഷേപിക്കുന്നു, തിരികെ പോകുന്നു…മിസോറാമിലെ ഈ പാരമ്പര്യത്തെക്കുറിച്ച് കുറച്ച് ആളുകൾക്കെങ്കിലും കേട്ട് കേൾവി പോലും ഉണ്ടാവില്ല. കട ഉടമയുടെ സാന്നിധ്യം ഇല്ലാതെ തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രം പ്രവർത്തിക്കുന്ന നിരവധി കടകളാണ് മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിൽ നിന്നും ഏകദേശം ഒന്നര മണിക്കൂർ അകലെയുള്ള ഈ ഗ്രാമത്തിലുള്ളത്.

മീസോ സംസ്കാരത്തിന്റെ ഭാഗമാണ് ഈ കച്ചവട രീതി. കടയുടമകളുടെ സാന്നിധ്യമില്ലാതെ കടകൾ തുറക്കുന്ന ഈ പാരമ്പര്യത്തെ എൻഗ-ലൂ-ഡാവർ എന്നാണ് അവർ വിളിക്കുന്നത്. മിസോറാമിലെ ജനങ്ങൾ പരസ്പരം പുലർത്തുന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഈ കച്ചവട മാർഗം.

Read also: ‘ജീവാംശമായ് താനേ..’ സംഗീതാസ്വാദകർ നെഞ്ചേറ്റിയ ഗാനം ഈസിയായി പഠിച്ചെടുക്കുന്ന ശ്രേയ ഘോഷാൽ, റെക്കോർഡിങ് വീഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

വർഷങ്ങളായി ഈ ആചാരത്തിന്റെ പേരിൽ ഏറെ പ്രശസ്തമാണ് ഈ നഗരം. എന്നാൽ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യം വന്നപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ഈ ഗ്രാമവും ഇവിടുത്തെ മനോഹരമായ ആചാരങ്ങളും.

മിസോറാമിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നന്മയുടെ പ്രതീകങ്ങളായ സത്യസന്ധത സ്റ്റോറുകൾ ഉണ്ടത്രേ.

Story Highlights: mizoram run shops without shopkeepers