സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
July 13, 2020
കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് രോഗം മൂലം മരണപ്പെട്ടു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്. 71 വയസായിരുന്നു പ്രായം. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്കാരം നടക്കുക.
Story highlights: New Covid Death Reported In Kerala