കൊറോണ വൈറസ് വായുവിലൂടെയും പകരാനുള്ള സാഹചര്യമുണ്ടായേക്കാം’ ; പുതിയ മാർഗ നിർദേശവുമായി ലോകാരോഗ്യ സംഘടന
കൊവിഡ്-19 പ്രതിസന്ധിയിൽ നിന്നും ഇനിയും ലോകം മോചിതരായിട്ടില്ല. വാക്സിൻ എന്ന യാഥാർഥ്യം ഏറെ ദൂരെയുമാണ്. ഈ അവസരത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ കാരണങ്ങളും രോഗ ലക്ഷണങ്ങളുമെല്ലാം കൂടുതൽ വിപുലമാകുകയാണ്. ഇതുവരെ രോഗബാധിതനായ ഒരാളുടെ മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ മാത്രമേ രോഗം പടരൂ എന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ അതിന് ഒരു വെല്ലുവിളി ഉയർത്തുകയാണ് പുതിയ പഠനം.
വായുവിലൂടെയും കൊറോണ വൈറസ് പടരും എന്നാണ് പുതിയ കണ്ടെത്തൽ. രോഗിയിൽ നിന്നും വരുന്ന സ്രവങ്ങൾ വായുവിൽ താങ്ങി നിൽക്കുകയോ അന്തരീക്ഷത്തിൽ ഉണ്ടാകുകയോ ചെയ്താൽ ഇത് വായുവിലൂടെ സഞ്ചരിക്കാൻ ഇടയാക്കുമെന്നും ഇതിലൂടെ രോഗം പടരുമെന്നുമാണ് 30 രാജ്യങ്ങളിൽ നിന്നുമുള്ള 239 ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഈ രീതിയിലും രോഗവ്യാപനം സാധ്യമായാൽ, മാസ്ക് പോലും പ്രതിരോധത്തിന് എത്രത്തോളം സഹായകരമാകുമെന്ന് ചിന്തിക്കണം. എന്നാൽ ഈ വാദങ്ങളെ തള്ളി ഒരു വിഭാഗം ഗവേഷകർ രംഗത്ത് ഉണ്ട്. തർക്കം നിലനിൽക്കുമ്പോൾതന്നെ വായുവിലൂടെയും പടരാൻ സാധ്യത ഉണ്ടെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഈ രീതിയിൽ രോഗ വ്യാപനം ഉണ്ടാകുമെന്നത് തള്ളിക്കളയാൻ സാധിക്കില്ല.
Read More:ഇബ്ലീസിനു ശേഷം പുതിയ ചിത്രവുമായി സംവിധായകന് രോഹിത് വിഎസ്; ടൊവിനോ നായകനായി ‘കള’ ഒരുങ്ങുന്നു
‘അടഞ്ഞ സ്ഥലങ്ങള്‍, അതുപോലെ റെസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍, ഓഫീസുകള്‍ എന്നിങ്ങനെയുള്ളിടത്തെല്ലാം ആളുകള്‍ ഒത്തുകൂടുന്നുണ്ട്. എന്നുമാത്രമല്ല, ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ, പാട്ടുപാടാനോ എല്ലാം സാധ്യതകളുള്ള സ്ഥലങ്ങളുമാണ്. ഇത്തരം ഇടങ്ങള്‍ അടഞ്ഞത് കൂടിയാണെങ്കില്‍ വായുവിലൂടെ രോഗം പകരാനുള്ള സാഹചര്യമുണ്ടായേക്കാം’. ലോകാരോഗ്യ സംഘടന പറയുന്നു.
Story highlights-new guidance on covid-19 spread