കുട്ടികൾ അമിതമായി കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നു: ആശങ്ക കണക്കിലെടുത്ത് ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

July 15, 2020
online

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകളിൽ മുഴുവൻ ഓൺലൈൻ വിദ്യാഭ്യസമാണ് നടപ്പിലാക്കുന്നത്. ഓൺലൈൻ ക്ലാസുകളുടെ സമയ ദൈർഘ്യം സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

സാധാരണ ക്ലാസുകൾ പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ഏറെ നേരം കുട്ടികൾ മൊബൈൽ, ടിവി, കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ സമയം ചെലവഴിക്കേണ്ടി വരും. ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. ഇത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ സമയക്രമത്തിൽ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.

Read also : പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്

പുതിയ സമയക്രമം അനുസരിച്ച് ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പരമാവധി 1.30 മണിക്കൂർ മാത്രമേ ക്ലാസുകൾ എടുക്കാൻ പാടുള്ളു. ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരമാവധി 3 മണിക്കൂർ, നഴ്‌സറി കുട്ടികൾക്ക് 30 മിനിറ്റ് എന്നിങ്ങനെയാണ് ക്ലാസുകൾ സംഘടിപ്പിക്കേണ്ടത്.

Story Highlights: Online class time changed