ഓണ്‍ലൈന്‍ ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റ്; അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

July 8, 2020
Online driving licence learners test directions

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടിയുള്ള ലേണേഴ്‌സ് ടെസ്റ്റും ഓണ്‍ലൈന്‍ ആക്കിയിരിക്കുകയാണ്.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ഓണ്‍ലൈനായി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്-ലോഡ് ചെയ്ത് ടെസ്റ്റ് ഡേറ്റ് തെരഞ്ഞെടുക്കുക
  2. അപേക്ഷയില്‍ പിഴവുകള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുത്ത തീയതിയില്‍ വൈകിട്ട് 6 മണിയോടെ പാസ്സ്വേര്‍ഡ് എസ്എംഎസ് ആയി ലഭിക്കും.
  3. അപേക്ഷയില്‍ പിഴവുകള്‍ ഉള്ളവര്‍ക്ക്, ടെസ്റ്റ്ദിവസം 4 മണിക്ക് മുന്‍പായി അപേക്ഷ നിരസിച്ചതിന്റെ എസ്എംഎസ് ലഭിക്കും.
  4. പിഴവുകള്‍ 6 മണിക്ക് മുന്‍പായി തന്നെ തീര്‍ക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഇല്ലെങ്കില്‍ മറ്റൊരു ദിവസം തെരഞ്ഞെടുക്കാം.
  5. ആറുമണിയ്ക്ക് പാസ്സ് വേര്‍ഡ് ലഭിച്ചവര്‍ക്ക് 7 മണിയോടെ ഓണ്‍ലൈനായി ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം 12 മണി വരെ മാത്രമേ ഈ പാസ്സ് വേര്‍ഡിന് കാലാവധി ഉണ്ടായിരിക്കുകയുള്ളു.

പ്രത്യേക ശ്രദ്ധയ്ക്ക്:-
a) ടെസ്റ്റിന് മുന്‍പായി നിങ്ങളുടെ മൊബൈല്‍ ഡാറ്റാ / ഇന്റനെറ്റ് സിഗ്‌നല്‍ സ്‌ട്രെങ്ത് ആവശ്യമായ റേഞ്ചിലാണെന്ന് ഉറപ്പുവരുത്തുക. ഇതിന് ശേഷം മാത്രം ടെസ്റ്റിലേയ്ക്ക് കടക്കുക.
b) ടെസ്റ്റിനിടയ്ക്ക് ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുക – ഡാറ്റാ നെറ്റ്-വര്‍ക്ക് കട്ടായി ടെസ്റ്റില്‍ നിന്നും പുറത്താക്കപ്പെടാവുന്നതാണ്.

പരീക്ഷയെഴുതാനുള്ള നിര്‍ദ്ദേശങ്ങള്‍:-

  1. parivahan.gov.in വെബ്ബ് സൈറ്റില്‍ കയറുക
  2. On Line Service -ല്‍ License related Services സെലക്ട് ചെയ്യുക
  3. അടുത്ത സ്‌ക്രീനില്‍ സ്റ്റേറ്റ് ‘ Kerala’ തെരഞ്ഞടുക്കുക
  4. തുറന്നു വരുന്ന സ്‌ക്രീനില്‍, ഇടതു വശത്ത് 12-ാമത്തെ മെനു LL Test (STALL)ല്‍ Online LL Test (STALL) ക്ലിക് ചെയ്യുക.
  5. തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍ LL application number, Date of Birth (dd-mm-yyyy), മൊബൈലില്‍ ലഭിച്ച പാസ്സ് വേര്‍ഡ് (എസ്എംഎസായി വന്ന അതേ ഫോര്‍മാറ്റില്‍ – Capital letter കള്‍ Capital ആയും small letter കള്‍ small letter കള്‍ ആയും) എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക
  6. ഭാഷ തെരഞ്ഞെടുത്ത് സത്യവാങ്മൂലം അംഗീകരിച്ച് ടെസ്റ്റ് ആരംഭിക്കാവുന്നതാണ്.
  7. 50 ചോദ്യങ്ങള്‍ 30 മിനിട്ട് സമയം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതാണ്.
  8. കുറഞ്ഞത് 30 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ മാത്രമേ പരീക്ഷ പാസ്സാവുകയുള്ളു.
  9. പാസ്സായവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. Print License details >> Print Learners license എന്ന മെനുവില്‍ ക്ലിക്ക് ചെയ്തും LL പ്രിന്റ് എടുക്കാവുന്നതാണ്.
  10. ടെസ്റ്റില്‍ പരാജിതരാകുന്നവര്‍ retest നുള്ള Rs 50/- ഫീസ് online ആയി അടയ്ക്കുക. (ഇതിനായി parivahan.gov.in >> Online Services >> License related service ല്‍ Kerala >> 4-ാമത്തെ മെനു Fee/Payments ല്‍ EPAYMENT >> RETEST FEE തെരഞ്ഞെടുത്ത് അപേക്ഷാ നമ്പറും ജനനത്തീയതിയും ടൈപ്പ് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. തുടര്‍ന്ന് പുതിയ പരീക്ഷാ തീയതി തെരഞ്ഞെടുക്കേണ്ടതുമാണ്. ഇതിനായി parivahan.gov.in >> Online Services >> License related service ല്‍ Kerala >> 3-ാമത്തെ മെനു Appointments (slot booking) >> LL slot booking ല്‍ sarathiservice ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പര്‍, ജനനത്തീയതി വെരിഫിക്കേഷന്‍ കോഡ് എന്നിവ ടൈപ്പ് ചെയ്ത് slot ബുക്ക് ചെയ്യാം.
  11. എന്തെങ്കിലും കാരണവശാല്‍ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണമോ മറ്റോ ടെസ്റ്റ് ഇടയ്ക്ക് വച്ച് മുടങ്ങിയവര്‍ക്കും വീണ്ടും മറ്റൊരു ദിവസം തെരഞ്ഞെടുത്ത് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.

Story highlights: Online driving licence learners test directions