പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

July 6, 2020
Oru Parvai Pothum Music Video

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക് പതിയെ നടന്നു പോകാന്‍. അങ്ങനെയങ്ങനെ സംഗീതത്തെ ജീവിതത്തോട് ചേര്‍ത്തു വയ്ക്കുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ടുകള്‍ ആസ്വാദക ഹൃദയങ്ങളില്‍ അലയടിക്കുന്നതു കൊണ്ടുതന്നെ പുത്തന്‍ പുതിയ സംഗീതാവിഷ്‌കാരങ്ങള്‍ ജന്മമെടുത്തുകൊണ്ടേയിരിക്കുന്നു.

സിനികളിലെ ഗാനങ്ങള്‍ക്ക് മാത്രമല്ല മനോഹരമായ സംഗീത ആല്‍ബങ്ങള്‍ക്കും ആസ്വാദകര്‍ ഏറെയാണ്. സംഗീത ലോകത്ത് ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു മ്യൂസിക് വീഡിയോയാണ്. ‘ഒരു പാര്‍വൈ പോതും’ എന്ന സംഗീത ആല്‍ബത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.

Read more: ‘പിടയുന്നൊരെന്റെ ജീവനില്‍ കിനാവ് തന്ന കണ്‍മണീ…’ ഊഞ്ഞാലിലിരുന്ന് കൊച്ചുമിടുക്കി പാടി, ഹൃദയത്തിലേറ്റി സോഷ്യല്‍മീഡിയ

മനോഹരമായ ഈ സംഗീതാവിഷ്‌കാരത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീ റോഷ് ആണ്. വിഷ്ണു രാജശേഖര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മോഹന്‍ രാജിന്റേതാണ് വരികള്‍. ശ്രുതി ശശിധരന്‍, കപില്‍ കാപ്പിലന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. റിനാസ് യഹിയ, നസ്ലി മിശ്ര എന്നിവരാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചുനില്‍ക്കുന്നു ഈ സംഗീതാവിഷ്‌കാരം.

Story highlights: Oru Parvai Pothum Music Video