‘പിടയുന്നൊരെന്റെ ജീവനില്‍ കിനാവ് തന്ന കണ്‍മണീ…’ ഊഞ്ഞാലിലിരുന്ന് കൊച്ചുമിടുക്കി പാടി, ഹൃദയത്തിലേറ്റി സോഷ്യല്‍മീഡിയ

July 6, 2020
Devana Sriya singing Aradhike song amazingly

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. അതുകൊണ്ടുതന്നെ അറിയപ്പെടാതിരുന്ന പല കലാകാരന്മാരുടേയും പ്രതിഭ ലോകം കണ്ടതും സമൂഹമാധ്യമങ്ങളിലൂടെയാണ്. പാട്ടു പാടിയും അഭിനയിച്ചും ചിത്രം വരച്ചുമെല്ലാം സൈബര്‍ ഇടങ്ങള്‍ കീഴടക്കിയിട്ടുള്ള കലാകാരന്മാര്‍ നിരവധിയാണ്. ആര്‍ദ്രമായ ആലാപനം കൊണ്ട് മനസുകളില്‍ ചേക്കേറിയ ദേവന ശ്രിയ എന്ന കൊച്ചുമിടുക്കിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുണ്ട്.

മനോഹരമായ ഒരു പാട്ടിലൂടെ വീണ്ടും സൈബര്‍ ഇടങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ദേവന ശ്രിയ. ഒരു ഊഞ്ഞാലില്‍ ഇരുന്നുകൊണ്ട് ‘പിടയുന്നൊരെന്റെ ജീവനില്‍ കിനാവ് തന്ന കണ്‍മണീ…’ എന്നു പാടി തുടങ്ങുന്ന ദേവന ശ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘അമ്പിളി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ‘ആരാധികേ…’ എന്നു തുടങ്ങുന്ന ഈ ഗാനം സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകൂടിയാണ്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിച്ച ‘അമ്പിളി’ എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനായക് ശശികുമാറിന്റേതാണ് ഈ ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ടിന്റെ ഭംഗിയും ആര്‍ദ്രതയും ചോരതെ ദേവന ശ്രിയ ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നു. പാട്ടിനൊപ്പം മുഖത്ത് വിടരുന്ന നിഷ്‌കളങ്ക ഭാവങ്ങളും കാഴ്ചക്കാരന്റെ മനസ്സ് തൊടുന്നുണ്ട്. എന്തായാലും ഈ കൊച്ചുമിടുക്കിയുടെ ആലാപന മാധുര്യത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സൈബര്‍ലോകം.

Story highlights: Devana Sriya singing Aradhike song amazingly