24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 20000-ലേറെ പേര്‍ക്ക്
കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20000-ലേറെ പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഒറ്റ ദിവസംകൊണ്ട് രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ഇത് ആദ്യമായാണ്. 20,903 പേര്‍ക്കാണ് പുതുതുയി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6.25 ലക്ഷമായി ഉയര്‍ന്നു. 379 പേര് 24 മണിക്കൂറിനിടെ മരണപ്പെട്ടു. 18,213 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. 2.27 ലക്ഷം രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രോഗം ബാധിച്ച 3.79 ലക്ഷം പേര് രോഗത്തില്‍ നിന്നും മുക്തരായി.
കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ മാത്രം 1.86 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8178 പേര് മരണപ്പെടുകയും ചെയ്തു. 92175 ആണ് ഡല്‍ഹിയിലെ രോഗ ബാധിതരുടെ എണ്ണം. 2864 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1886 പേര് ഗുജറാത്തിലും കൊവിഡ് മൂലം മരണപ്പെട്ടു.
Story highlights: Over 20000 Corona Virus Cases In India In 24 Hours