പട്ടാമ്പിയിൽ രണ്ടിടങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ; സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എകെ ബാലൻ
കേരളത്തിൽ കൊറോണ വൈറസിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവുമധികം രോഗബാധിതർ. ഇതിന് പുറമെ പട്ടാമ്പിയിലെ അവസ്ഥയും ഗുരുതരമാണെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതോടെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പട്ടാമ്പി മാർക്കറ്റ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പട്ടാമ്പിയിൽ സമൂഹവ്യാപനം ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു.
പട്ടാമ്പി വഴി പോകുന്ന വാഹനങ്ങൾക്ക് പട്ടാമ്പിയിൽ നിർത്താൻ അനുവാദമില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രാഥമിക ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നവരെ ഉടൻ തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സമ്പർക്കത്തിലൂടെ മാത്രം 133 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights: pattambi lock down