സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തുന്നു
കൊവിഡ് പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് നിർത്തുന്നതായി ബസ് ഉടമ സംയുക്ത സമിതി വ്യക്തമാക്കി. നഷ്ടത്തിൽ ഓടാൻ സാധിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്.
അതേസമയം, ബസ് ഓടാത്ത കാലത്തേ നികുതി ഒഴിവാക്കാനുള്ള ജി ഫോം മോട്ടോർവാഹന വകുപ്പിന് നല്കനുള്ള തയ്യാറെടുപ്പിലുമാണ്. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി നിരത്തിലിറങ്ങിയ വാഹനങ്ങളാണ് സർവീസ് അവസാനിപ്പിക്കുന്നത്.
Story highlights-‘ചെലോത് റെഡി ആകും ചെലോത് റെഡി ആകൂല…. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ…;’ ഇവനേക്കാള്‍ മികച്ചൊരു മോട്ടിവേറ്റര്‍ വേറെയില്ലെന്ന് സോഷ്യല്‍ മീഡിയ
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളിൽ സർവീസ് നടത്തുന്നത് ആയിരത്തിൽ താഴെ ബസുകളാണ്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും സർവീസ് അവസാനിപ്പിക്കുന്നത്.
Story highlights-private bus service will stop soon