ലൂസിഫർ തെലുങ്ക് പതിപ്പിൽ പ്രധാന കഥാപാത്രമായി റഹ്മാനും

July 14, 2020
Rahman-

മോഹൻലാൽ എന്ന അത്ഭുതകലാകാരൻ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം… ഇങ്ങനെ ഒട്ടേറെ സവിഷേതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

‘സാഹോ’ സംവിധായകൻ സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് വിശദമായ പ്രഖ്യാപനം ഓഗസ്റ്റിൽ നടത്തും. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്. മഞ്ജു വാര്യരുടെ വേഷത്തിൽ നടി സുഹാസിനിയാണ് ചിത്രത്തിലെത്തുന്നത്. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Read also: കൊവിഡിനും ഡെങ്കിപ്പനിയ്ക്കും സമാനലക്ഷണങ്ങൾ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ

തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും എന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈസറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം ഇനിയും നീളാനാണ്അ സാധ്യത. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

Read also: 9 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 553 മരണം

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ.

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

Story Highlights: Rahman to act as villain in lucifer telugu remake