രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ലക്ഷണങ്ങളില്ലായിരുന്നുവെന്ന് സംവിധായകൻ
പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നു. അത് തനിയെ മാറിയെങ്കിലും ഞങ്ങൾ പരിശോധനയ്ക്ക് വിധേയരായി.ബുധനാഴ്ചയാണ് ഞങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാനാണ് ഡോക്ടറുടെ നിർദേശം. ഞങ്ങളെല്ലാവരും ആരോഗ്യത്തോടെ ഇരിക്കുകയും ഒരു രോഗ ലക്ഷണവുമില്ലാത്തവരുമാണ്. എന്നിരുന്നാലും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നു. രാജമൗലി പറയുന്നു.
രോഗമുക്തരായ ശേഷം പ്ലാസ്മ ദാനം ചെയ്യാനും തയ്യാറാണെന്നും രാജമൗലി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടിയും എം പിയുമായ സുമലത കൊവിഡ് മുക്തയായത്. ക്വാറന്റീൻ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് താരം രംഗത്ത് വന്നിരുന്നു.
Read More: ‘വാതിക്കല് വെള്ളരിപ്രാവ്..’ ; സുന്ദര ഗാനത്തിനൊപ്പം മനോഹരമായ ചുവടുകളുമായി ഒരു കൊച്ചു കലാകാരി
അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബച്ചൻ കുടുംബത്തിൽ ഇനി അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും കൂടി രോഗമുക്തരാകാനുണ്ട്. ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
Story highlights-s s rajamouli tests positive