ഒന്നര മിനിറ്റിൽ സൈക്കിൾ അഭ്യാസവുമായി സൗബിൻ- രസകരമായ കമന്റുകൾ പങ്കുവെച്ച് ആരാധകർ

July 1, 2020

സമൂഹമാധ്യമങ്ങളിൽ രസകരമായ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ സൗബിൻ ഷാഹിർ. ഇപ്പോൾ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. കൈവിട്ട് സൈക്കിൾ ചവിട്ടുന്ന സൗബിനാണ് വീഡിയോയിൽ ഉള്ളത്.

ഒരു മിനിറ്റ് 31 സെക്കണ്ടുള്ള വീഡിയോയിൽ പൂർണമായും കൈവിട്ടാണ് സൗബിൻ സൈക്കിൾ ചവിട്ടുന്നത്. മുൻപും സമാനമായ സൈക്കിൾ അഭ്യാസങ്ങൾ സൗബിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

View this post on Instagram

@manish_palicha 📹

A post shared by Soubin Shahir (@soubinshahir) on

സൗബിന്റെ സൈക്കിൾ അഭ്യാസത്തിന് താരങ്ങളും ആരാധകരും കമന്റുകളുമായി എത്തി. കൈവിട്ട കളിയെന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

Read More: വീശിയടിക്കുന്ന തിരമാലയുടെ സ്ലോ മോഷൻ വീഡിയോ- ചില്ലുപാളികൾ പോലെ സുന്ദരമായ കാഴ്ച

നടനായും സംവിധായകനായും മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനാണ് സൗബിൻ ഷാഹിർ.  വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്. സിദ്ദിഖ് സംവിധാനം നിർവ്വഹിച്ച ‘ക്രോണിക്ക് ബാച്ചിലർ’ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായാണ് സൗബിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.

Story highlights-soubin shahir cycling balancing