ഒരു വര്‍ഷം കൊണ്ട് 10000 കിലോമീറ്റര്‍ പിന്നിട്ട് ഇബ്രാഹിമിന്റെയും അരുണിന്റെയും സൈക്ലിങ്..!

January 5, 2024

സൈക്ലിങ്ങിൽ ഒരു വർഷം കൊണ്ട് 10,000 കിലോമീറ്റർ പിന്നിട്ട് ‍കാസർകോട് സ്വദേശികൾ. തൃ​ക്ക​രി​പ്പൂ​ർ സൈ​ക്ലി​ങ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ടി.​എം.​സി. ഇ​ബ്രാ​ഹിം അ​രു​ൺ നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് നേ​ട്ടം സ്വന്തമാക്കിയത്. 12,500 കിലോമീറ്റർ ദൂരമാണ് കഴിഞ്ഞ വർഷം ഇബ്രാഹീം സൈക്കിളിൽ പിന്നിട്ടത്. ( Ibrahim and Arun covers 10000 km in cycling a year )

മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​റാ​ണ് ഇ​ബ്രാ​ഹിം. 300 റൈഡുകളാണ് ഇബ്രാഹിമിന് ഈ ദുരം പിന്നിടാൻ ആവശ്യമായി വന്നത്. ശരാശരി 34 കിലോമീറ്ററാണ് ഒരു ദിവസത്തെ യാത്രയിൽ പിന്നിടുന്നത്. റൈ​ഡു​ക​ൾ​ക്കി​ടെ ഇബ്രാഹിം താ​ണ്ടി​യ ഉ​യ​രം 42,000 മീ​റ്റ​റാ​ണ്.

തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് അ​രു​ൺ നാ​രാ​യ​ണ​ൻ. 600 മണിക്കൂർ റൈഡിലാണ് അരുൺ ഈ നേട്ടം മറികടന്നത്. ശ​രാ​ശ​രി 30 കി​ലോമീ​റ്റ​റാ​ണ് അ​രു​ൺ ദി​വ​സ​വും സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. അ​വ​ധി ദിനങ്ങളിൽ 100 കിലോമീറ്ററിലധികം പിന്നിടുന്നതാണ് പതിവ്. 25000 മീ​റ്റ​റാ​ണ് അ​രു​ൺ താ​ണ്ടി​യ ഉയരം.

കൊവിഡ് കാലത്താണ് സംസ്ഥാനത്തുടനീളം സൈക്ലിങ്ങിന് പ്രചാരമേറിയത്. ഇതോടെ നിരവധി പ്രാദേശിക ക്ലബുകൾ പിറവിയെടുത്തെങ്കിലും ചുരുക്കം ക്ലബുകൾ മാത്രമാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഹെ​ൽ​മെ​റ്റ് ബോ​ധ​വ​ൽക​ര​ണം, ല​ഹ​രി​വി​രു​ദ്ധ റാ​ലി​ക​ൾ അടക്കമുള്ള കാര്യങ്ങളിലാണ് ഈ ക്ലബുകൾ പങ്കെടുക്കുന്നത്.

Read Also : രണ്ടേകാൽ ലക്ഷം രൂപ മുടക്കി അന്ന് നിർമിച്ച സ്വർണക്കപ്പിന്റെ ഇന്നത്തെ വില!!

സൈക്കിളിൽ ഒരാൾ 100 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​മ്പോ​ൾ 22 കി​ലോ​ഗ്രാം കാ​ർ​ബ​ൺ ഡ​യോ​ക്‌​സൈ​ഡ് ലാ​ഭി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. റൈ​ഡു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ട്രാ​വ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ല​ഭിക്കുന്നത്.

Story highlights : Ibrahim and Arun covers 10000 km in cycling a year