പട്ടിണി മാറ്റാൻ വേറെ വഴിയില്ല; റോഡരികിൽ അഭ്യാസ പ്രകടനം നടത്തി മുത്തശ്ശി, വീഡിയോ

July 25, 2020
shanthabhayi

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തെരുവുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി വരുമാനം കണ്ടെത്തിയിരുന്നവരും, തെരുവോര കച്ചവടം നടത്തിയവരുമൊക്കെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ പട്ടിണി മൂലം ദുരിതത്തിലായ തന്റെ കുടുംബത്തിന് വേണ്ടി തെരുവുകളിൽ അഭ്യാസ പ്രകടനം നടത്തുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പൂനെ സ്വദേശിയായ 85 വയസുള്ള ശാന്താഭായി പവാർ എന്ന മുത്തശ്ശിയാണ് റോഡരികിൽ അഭ്യാസ പ്രകടനം നടത്തുന്നത്. മാസ്ക് ധരിച്ച് തെരുവിൽ വടി ചുഴറ്റി അഭ്യാസപ്രകടനം നടത്തുന്ന മുത്തശ്ശിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് മുത്തശ്ശിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തുന്നത്.

Read also: നദിയിലൂടെ ഒഴുകിയെത്തുന്നത് കറുത്ത മലിനജലം; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിൽ

എട്ട് വയസുമുതൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വ്യക്തിയാണ് ശാന്താഭായി. പിതാവിൽ നിന്നാണ് ഇവർ അഭ്യാസപ്രകടനങ്ങൾ പഠിച്ചെടുത്തത്. വർഷങ്ങളായുള്ള കുടുംബത്തിന്റെ ഉപജീവന മാർഗവും ഇതാണ്.

എന്നാൽ കൊറോണ വൈറസ് വ്യാപകമായതോടെ ആകെ ഉള്ള ഉപജീവന മാർഗത്തിനും കടിഞ്ഞാൺ വീണു. ആൾക്കൂട്ടങ്ങൾ അനുവദിക്കാത്തതോടെ തെരുവിൽ അഭ്യാസ പ്രകടനങ്ങൾ നടത്താൻ കഴിയാതെയായി. എന്നാലും കുട്ടികൾ വിശന്നിരിക്കുന്നത് കാണേണ്ടി വരുന്നതിനാൽ പ്രായപരിമിതിയും മറ്റ് ബുദ്ധിമുട്ടുകളുമെല്ലാം മറന്ന് ഇപ്പോഴും തെരുവോരങ്ങളിൽ അഭ്യസപ്രകടനകൾ നടത്തുകയാണ് ഈ മുത്തശ്ശി.

Story Highlights: Starvation 85 year old woman doing stunts on the road