കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ ഉത്തരവില്‍ പറയുന്നു.
അതേസമയം കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം 53 പോസിറ്റീവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുണേരിയില്‍ 43 പേരുട ഫലം കൂടി പോസിറ്റാവായി. 16 പേര്‍ക്ക് വടകരയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.
ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന് പുറമെ കൊയിലാണ്ടി, ചോമ്പാള് ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. വൈദ്യ സഹായത്തിനും മറ്റ് അത്യാവശ്യങ്ങള്ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നും നിര്ദ്ദേശിച്ചിരക്കുന്നു.
Story highlights: Sunday Lock Down In Kozhikode