സച്ചിയുടെ ഓർമ്മയിൽ അട്ടപ്പാടിയിൽ സഹായഹസ്തവുമായി സിനിമാപ്രവർത്തകർ
ഒട്ടേറെ സിനിമാ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സംവിധായകൻ സച്ചി യാത്രയായത്. സച്ചിയുടെ ഓർമ്മയിൽ അദ്ദേഹത്തിന്റെ അവസാന ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന അട്ടപ്പാടിയിലേക്ക് സഹായമെത്തിച്ചിരിക്കുകയാണ് ഒരുകൂട്ടം സിനിമാപ്രവർത്തകർ.
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ ടീം ബാദുഷ ലൗവേഴ്സും, കഥാസ് അൺടോൾഡ് എന്ന നിർമ്മാണ കമ്പനിയും ചേർന്നാണ് അട്ടപ്പാടിയിലെ നാല് വീടുകളിൽ വിദ്യാർത്ഥികൾക്കായി ടി വിയും ഡിഷും നോട്ടുബുക്കുകളും വിതരണം ചെയ്തത്.
സച്ചിയേട്ടന്റെ ഓർമ്മയ്ക്ക് എന്ന കുറിപ്പോടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല, 13 നിർധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും നൽകി.
Read More:ലോക്ക് ഡൗൺ റിപ്പോർട്ടിങ്ങിനിടയിൽ ബിസ്കറ്റ് ആവശ്യപ്പെട്ടും സംശയങ്ങൾ ചോദിച്ചും മക്കൾ- രസകരമായ വീഡിയോ
ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിച്ചാണ് സച്ചി അന്തരിച്ചത്. പൃഥ്വിരാജ്- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമാണ് അവസാനമായി സച്ചി ഒരുക്കിയത്.
Story highlights-team badusha lovers and kadhas untold production house donates t v and food kit to attappadi villagers