പിടിമുറുക്കി കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്
July 12, 2020
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുകയാണ്. 8,49,553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 28,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
24 മണിക്കൂറിനിടെ 551 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 22,674 ആയി ഉയർന്നു. ഇതുവരെ 5,34,621 രോഗമുക്തരായി.നിലവിൽ 2,92,258 കേസുകളാണുള്ളത്.
Read More: സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടി കൊവിഡ് രോഗികളുമായി ആലപ്പുഴ
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതർ. പ്രതിദിനം എണ്ണായിരത്തിലധികം ആളുകൾക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. മരണസംഖ്യ പതിനായിരവും കടന്നു.
Story highlights-total covid cases and death’s in india