2.30 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു
ലോകത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലുള്ള 2.30 ലക്ഷത്തിലേറെ പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 5,357 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,26,14,260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മഹാമാരി മൂലം ലോകത്ത് ജീവന് നഷ്ടപ്പെട്ടതാകട്ടെ 5,61,980 പേര്‍ക്കും.
അമേരിക്കയിലാണ് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്. 32 ലക്ഷം കടന്നു അമേരിക്കയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ ഒരു ദിവസം 71,372 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് അമേരിക്കയില്‍ ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. 1,36,649 പേര് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടിട്ടുമുണ്ട് അമേരിക്കയില്‍.
കൊവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുകയാണ് ബ്രസീലിലും. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000-ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല 1300-ഓളം പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. 18 ലക്ഷത്തിലേറെ പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണ നിരക്ക് 70,000-വും കടന്നു.
Story highlights: Worldwide covid 19 updates total patients and covid death