93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; ‘ഈ മുത്തശ്ശി ആളു കൊള്ളാലോ’ എന്ന് സോഷ്യല്‍ മീഡിയ

August 14, 2020
93-year old granny dances viral video

‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’ എന്ന് പറഞ്ഞു പോകും ചില പ്രകടനങ്ങള്‍ കണ്ടാല്‍. പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങളിലൂടെ ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ നിരവധിയാണ്. ഇപ്പോഴിതാ തന്റെ 93-ാം പിറന്നാള്‍ ആഘോഷത്തിനിടെ നിറചിരിയോടെ നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നു.

കൊല്‍ക്കത്തിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. മുത്തശ്ശിയുടെ കൊച്ചുമകനായ ഗൗരവ് സാഹയാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനോടകംതന്നെ നിരവധിപ്പേര്‍ മുത്തശ്ശിക്ക് പിറന്നാള്‍ ആശംസിച്ചും ഡാന്‍സ് പ്രകടനത്തെ അഭിനന്ദിച്ചുമെല്ലാം രംഗത്തെത്തുന്നുണ്ട്.

Read more: ഒരു മിനിറ്റില്‍ തലതിരിച്ച് പറഞ്ഞത് 56 വാക്കുകള്‍; അതിശയിപ്പിച്ച് പാം, പിറന്നത് പുതുചരിത്രം

‘ആംഖ് മാരേ’ എന്ന ഗാനത്തിനാണ് മുത്തശ്ശി നൃത്തം ചെയ്യുന്നത്. മനോഹരമായ ചുവടുകളേക്കാള്‍ ശ്രദ്ധ നേടുന്നത് മുത്തശ്ശിയുടെ മുഖത്ത് വിടര്‍ന്ന സന്തോഷഭാവങ്ങളാണ്. നൃത്തം ചെയ്യുന്ന മുത്തശ്ശിയെ ചുറ്റുമുള്ള കുടുംബാംഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Story highlights: 93-year old granny dances viral video

Please watch complete birthday video in below linkhttps://youtu.be/LXE90psfMnA

Posted by Gourav Saha on Sunday, 9 August 2020