പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ; 96-ാം വയസ്സില്‍ ബിരുദം നേടി ജൂസേപ്പേ അപ്പൂപ്പന്
ചില അപ്പൂപ്പന്മാരേയും അമ്മൂമ്മമാരേയും ഒക്കെ അടുത്തറിഞ്ഞു കഴിയുമ്പോള്‍ പലരും അറിയാതെ പറഞ്ഞുപോകും. പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്ന്. കാരണം യൗവ്വനത്തെ വെല്ലുന്ന ചുറുചുറുക്കും പ്രസരിപ്പുമായി ജീവിതവിജയം നേടുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ നമുക്ക് ഇടയിലുണ്ട്. പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം പലരും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ 96-ാം വയസ്സില്‍ ബിരുദം നേടിയ ഒരു അപ്പൂപ്പന് ലോകശ്രദ്ധ നേടുകയാണ്.
തെക്കന്‍ ഇറ്റലിയിലെ സിസിലിയില്‍ നിന്നുള്ള ജൂസേപ്പേ പതോര്നോയാണ് വാര്‍ദ്ധക്യത്തിലും തളാരതെ ബിരുദം നേടിയത്. പലേര്‍മോ സര്‍വകലാശാലയില്‍ നിന്നും ഫിലോസഫി, ചരിത്രം എന്നീ വിഷയങ്ങളിലാണ് ജൂസേപ്പേ പതേര്നോ ബിരുദം സ്വന്തമാക്കിയത്. അതും മികച്ച വിജയശതമാനത്തോടെ.
Read more: കരനെല്ലില്‍ ടൊവിനോയെ വിരിയിച്ച് ഡാവിഞ്ചി സുരേഷ്: അതിശയിപ്പിക്കുന്ന കലാസൃഷ്ടിക്ക് കൈയടി
ബിരുദ സര്‍ട്ടിഫിക്കേറ്റ് നേടുന്ന ജൂസേപ്പേ പതേര്നോ അപ്പൂപ്പന്റെ ചിത്രങ്ങള്‍ സൈബര്ഇടങ്ങളിലും ശ്രദ്ധേയമാണ്. മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയുമൊക്കെ സാന്നിധ്യത്തിലായിരുന്നു ജൂസേപ്പേ അപ്പൂപ്പന് ബിരുദ സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത്.
ബിരുദധാരികള്‍ക്കുള്ള പുരസ്കാരം ജൂസേപ്പേ പതേര്നോ ഏറ്റുവാങ്ങിയപ്പോള്‍ ചടങ്ങിനെത്തിയ എല്ലാവരും എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സര്‍വകലാശാല ബിരുദം നേടുന്ന ഇറ്റലിയിലെ ഏറ്റവും പ്രായമുള്ള വിദ്യാര്‍ത്ഥി എന്ന ചരിത്രവും നിലവില്‍ ജൂസേപ്പേ പതേര്നോ അപ്പൂപ്പന്റെ പേരിലാണ്.
Story highlights: 96 year old Giuseppe Paterno graduates college in Italy