കരനെല്ലില്‍ ടൊവിനോയെ വിരിയിച്ച് ഡാവിഞ്ചി സുരേഷ്: അതിശയിപ്പിക്കുന്ന കലാസൃഷ്ടിക്ക് കൈയടി

August 8, 2020
Davinchi suresh Grass Art Tovino Thomas

അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് ശ്രദ്ധേയനാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളില്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കരനെല്ലില്‍ ടൊവിനോയെ സൃഷ്ടിച്ച് വീണ്ടും കൈയടി നേടുകയാണ് ഈ കലാകാരന്‍.

കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാര്‍ഡില്‍ കാര്‍ഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്താണ് ഈ സൃഷ്ടി. കരനെല്ലില്‍ വിരിയിച്ച ഈ ചിത്രരചനയുടെ വീഡിയോയും ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അതിശയിപ്പിക്കുന്നതാണ് ചിത്രത്തിന്റെ നിര്‍മാണ വീഡിയോ.

Read more: നാദസ്വരത്തിൽ ‘പ്രാണസഖി’ വായിച്ച് ശ്രീരേഷ്; അസാധ്യ പ്രകടനത്തിന് നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

ഒറ്റദിവസംകൊണ്ടാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ ചിത്രം കരനെല്ലില്‍ ഡാവിഞ്ചി സുരേഷ് ഒരുക്കിയത്. കലാകാരന് നന്ദി അറിയിച്ചുകൊണ്ട് ടൊവിനോ ഈ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വ്യത്യസ്ത മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്‍പങ്ങളുമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ സൃഷ്ടികളെല്ലാം പ്രശംസനീയമാണ്.

Story highlights: Davinchi suresh Grass Art Tovino Thomas