ഓണം വരവേൽക്കാൻ കസവുചേലിൽ താരങ്ങൾ- ശ്രദ്ധേയമായി ചിത്രങ്ങൾ

August 23, 2020

കൊവിഡ് പ്രതിസന്ധിയോട് ലോകം പോരാടുമ്പോൾ ഓണക്കാലം ആർപ്പുവിളികളില്ലാതെ ഒതുങ്ങുകയാണ്. എങ്കിലും ഓണം ഡിജിറ്റലായി ആഘോഷിക്കുന്ന തിരക്കിലാണ് സിനിമാ താരങ്ങൾ. ഓണത്തെ വരവേൽക്കാൻ കസവുകോടികൾ അണിഞ്ഞ നിരവധി ചിത്രങ്ങളാണ് നടിമാർ പങ്കുവയ്ക്കുന്നത്.

നടി നിഖില വിമൽ, ഓണത്തിനായി വിവിധ സ്റ്റൈലുകളിലുള്ള വസ്ത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. സാരിയും, കുർത്തയും, ലഹങ്കയുമൊക്കെ നിഖിലയുടെ ഓണം സ്പെഷ്യൽ കളക്ഷനിലുണ്ട്. സാനിയ ഇയ്യപ്പന്റെ ഓണ വേഷം വളരെ ലളിതവും അതുപോലെ തന്നെ ട്രെൻഡിയുമാണ്. കസവില്ലാതെ കര നേര്യതിൽ ഗൗൺ ആണ് സാനിയ അണിഞ്ഞിരിക്കുന്നത്.

https://www.instagram.com/p/CEMXAxQFX7V/?utm_source=ig_web_copy_link

ഐശ്വര്യ ലക്ഷ്മിയും, രജിഷ വിജയനും കേരളാ സാരിയിൽ തിളങ്ങുമ്പോൾ അദിതി രവിയും, മാളവികയും പാട്ടുപാവാട ചേലിലാണ് ഓണത്തിനെ വരവേൽക്കുന്നത്. മുക്തയും അനുമോളും പരമ്പരാഗത വേഷത്തിൽ ഓണക്കാലത്തെ സ്വീകാരിക്കാൻ ഒരുങ്ങുന്നു.

https://www.instagram.com/p/CELd3l5AVi4/?utm_source=ig_web_copy_link

അതേസമയം, ഈ ഓണക്കാലം വീടുകളിൽ തന്നെ കഴിയണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. പുറത്തുനിന്നും പൂക്കൾ വരുത്താതെ വീട്ടിലും പരിസരത്തും ലഭിക്കുന്ന പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

https://www.instagram.com/p/CEN0tijANX_/?utm_source=ig_web_copy_link

Read More: ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരിൽ ആറാം സ്ഥാനം സ്വന്തമാക്കി ദുൽഖർ സൽമാൻ

പുതിയ റിലീസുകൾ ഇല്ലാതെ ആദ്യമായാണ് മലയാളികൾ ഒരു ഓണക്കാലത്തിന് സാക്ഷ്യം വഹിക്കുന്നത്. ടെലിവിഷൻ പ്രീമിയറുകളും, ഓൺലൈൻ റിലീസുകളും ഉണ്ടെങ്കിലും തിയേറ്ററിൽ പോയി ആവേശത്തോടെ ആർപ്പുവിളിച്ച് സിനിമ കാണുന്ന സന്തോഷവും ആഘോഷവുമാണ് കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Story highlights- actresses onam special photos