പ്രൗഢം, രാജകീയം; മണവാട്ടിയായി അണിഞ്ഞൊരുങ്ങി അനിഘ- ശ്രദ്ധേയമായി ചിത്രങ്ങൾ
ബാലതാരമായി മലയാള സിനിമയിലേക്കെത്തി മറ്റു ഭാഷകളിലും സജീവമായ നടിയാണ് അനിഘ സുരേന്ദ്രൻ. വളരെ ചെറുപ്പം മുതൽ സിനിമകളിൽ അഭിനയച്ച അനിഘയുടെ വളർച്ച പ്രേക്ഷകരുടെ മുന്നിലാണ്. അതുകൊണ്ടുതന്നെ അനിഘയുടെ പുതിയ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിക്കുന്നതാണ്. മണവാട്ടിയുടെ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നാണ് ആരാധകർ കമന്റ്റ് ചെയ്തത്.
ലോക്ക് ഡൗൺ സമയത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു അനിഘ. ഒട്ടേറെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതുവരെ കണ്ട ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അനിഘയുടെ പുതിയ ലുക്ക്. ഒരു രാജകുമാരിയെ അനുസ്മരിപ്പിക്കുംവിധം ആഭരണങ്ങളും ചുവന്ന ലഹങ്കയുമൊക്കെ അണിഞ്ഞ് അതിസുന്ദരിയായാണ് അനിഘ ചിത്രങ്ങളിൽ ഉള്ളത്.
‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ മംമ്തയുടെ മകളുടെ വേഷത്തിലാണ് അനിഘ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013ൽ തിയേറ്ററുകളിൽ എത്തിയ അഞ്ചു സുന്ദരികൾ എന്ന ചിത്രം അനിഘക്ക് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ശ്രദ്ധേയ വേഷങ്ങളാണ് അനിഘ കൈകാര്യം ചെയ്തത്.
Read More: വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ; ഓൺലൈൻ വിൽപ്പനയുമായി ‘സാനിയാസ് സിഗ്നേച്ചർ’
എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ തൃഷയുടെ മകളുടെ വേഷത്തിൽ അജിത്തിനൊപ്പം അഭിനയിച്ചാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വിശ്വാസം എന്ന ചിത്രത്തിലും അനിഘ അജിത്തിന്റെയും നയൻതാരയുടെയും മകളുടെ വേഷത്തിലാണ് എത്തിയത്. ജയലളിതയുടെ ജീവിതം പറഞ്ഞ ക്വീൻ എന്ന വെബ്സീരിസിൽ ജയലളിതയുടെ കൗമാര കാലഘട്ടം അവതരിപ്പിച്ചും അനിഘ തമിഴ് സിനിമാ ലോകത്ത് പ്രിയങ്കരിയായി മാറി.
Story highlights- anikha surendran’s bridal makeover