‘സ്വപ്നത്തിൽ കണ്ട രാജ്ഞിയായി ഉണർന്നപ്പോൾ’- മനോഹര ചിത്രവുമായി അനുപമ പരമേശ്വരൻ
മലയാളികളുടെ മനസിലേക്ക് മേരിയായി കടന്നെത്തിയ ചുരുളൻ മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം അനുപമ സജീവമായത് തെലുങ്ക് സിനിമാലോകത്താണ്. മലയാളി നായികമാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന തെലുങ്ക് സിനിമാലോകം അനുപമയെയും കൈവിട്ടില്ല. ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി ധാരാളം ചിത്രങ്ങൾ പങ്കുവെച്ച അനുപമയുടെ ഏറ്റവും പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ചിത്രത്തിൽ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് അനുപമ. ചിത്രത്തിനൊപ്പമുള്ള വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ‘ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽ ഞാൻ രാജ്ഞിയായിരുന്നു, ഉണർന്നപ്പോഴും ഒരു രാജ്ഞി തന്നെ’. രാജ്ഞിയല്ല, മഹാറാണിയാണെന്നാണ് നടൻ ഗോവിന്ദ് പത്മസൂര്യയുടെ കമന്റ്റ്. ഒട്ടേറെ സിനിമാതാരങ്ങളും ആരാധകരും അനുപമയുടെ പുതിയ ചിത്രത്തിനെ അഭിനന്ദിച്ച് കമന്റുകൾ പങ്കുവെച്ചു.
Read More: ‘മണിയറയിലെ ആശോകന്’ വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനം ഏറ്റുപാടി അനുപമയും
തെലുങ്ക് ചിത്രങ്ങൾക്ക് പുറമെ തമിഴിലും, കന്നടയിലും സജീവമായ അനുപമ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് വലിയ സർപ്രൈസുമായാണ്. ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ സഹ സംവിധായികയും നായികയുമാണ് അനുപമ. കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്മാന് ആലപിച്ച ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവന്നത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.
Story highlights-anupama parameswaran shares her new look