കാതടപ്പിക്കുന്ന ശബ്ദം, വിവാഹത്തിനൊരുക്കിവെച്ച പൂക്കളും ബൊക്കെയും ചാരംകൊണ്ട് നിറയുന്നു; ഇന്നും ജീവനോടെ ഉള്ളതിൽ അത്ഭുതം, സ്ഫോടനത്തിന്റെ നടുക്കം മാറാതെ ഇസ്ര
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനത്തിന്റെ ഭീതി ഇപ്പോഴും ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായായിരുന്നു ലെബനിലെ ആ സ്ഫോടനം..ലോകത്തെ നടുക്കിയ ആ സംഭവത്തിനിടെ വിവാഹ വേഷത്തിൽ സ്ഫോടനങ്ങൾക്ക് ദൃക്‌സാക്ഷിയായ ഒരു യുവതിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോക്ടർ ഇസ്ര തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. ഏറെ സന്തോഷത്തോടെ വിവാഹിതയാകാൻ എത്തിയ ഇസ്രയെ പക്ഷെ കാത്തിരുന്നത് വലിയ സ്ഫോടനങ്ങളായിരുന്നു. വിവാഹവസ്ത്രമായ വെള്ള ഗൗൺ ധരിച്ച് വിവാഹത്തിന് വേണ്ടി ഒരുങ്ങി നിന്ന ഇസ്രയുടെ എല്ലാ സന്തോഷവും ഉത്സാഹവും മരണ ഭീതിയായി മാറിയ ആ ഒരൊറ്റ നിമിഷം..ഭീതിയോടെയാണ് തങ്ങൾ ഇപ്പോഴും ജീവിക്കുന്നുവെന്ന യാഥാർഥ്യം ഇസ്രയും ഭർത്താവ് സുബൈയും തിരിച്ചറിയുന്നത്.
Read also: സെക്കൻഡുകൾക്കുള്ളിൽ പെയിന്റടിക്കാൻ ഒരു സ്മാർട്ട് വിദ്യ; കയ്യടി നേടി യുവാവ്- വൈറൽ വീഡിയോ
വിവാഹ വേഷത്തിൽ വരാനും വധുവും ചുറ്റിനടക്കാൻ തുടങ്ങുന്നതിനിടെയാണ് സ്ഫോടനം. കാതടപ്പിക്കുന്ന ശബ്ദം, ഇസ്രയുടെ പിന്നിലെ ഹോട്ടലിന്റെ ജനൽ ചില്ലുകൾ തകർന്നുവീണു..ഒരുക്കിവെച്ചിരുന്ന പൂക്കളും ബൊക്കകളും ചാരമായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത നിമിഷങ്ങൾ..ഭീതി നിറച്ച നിമിഷങ്ങൾ. എന്നാൽ സ്ഫോടനത്തിന്റെ ആഴം അറിയാതെ വിവാഹ ചടങ്ങുകൾ തുടർന്നു. പിറ്റേന്നാണ് സ്‌ഫോടനത്തിൽ മരിച്ചവരെക്കുറിച്ചും പരിക്കേറ്റവരെ കുറിച്ചും ഇരുവരും അറിഞ്ഞത്. ഇതോടെ ഈ നിമിഷവും തങ്ങൾ ജീവനോടെ ഉണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ഇരുവരും.
Read also: ആ ഇറുകിയ കണ്ണുകളിലും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്’: മുരളിയുടെ ഓര്‍മ്മയി
കഴിഞ്ഞ് ദിവസം ലെബനൻ തലസ്ഥനമായ ബെയ്‌റൂട്ടിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 135 പേർ മരിക്കുകയും 5000 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Story Highlights: beirut explosion bride experience