സെക്കൻഡുകൾക്കുള്ളിൽ പെയിന്റടിക്കാൻ ഒരു സ്മാർട്ട് വിദ്യ; കയ്യടി നേടി യുവാവ്- വൈറൽ വീഡിയോ

August 7, 2020

എന്ത് ജോലിയും രണ്ടു വിധത്തിൽ ചെയ്യാം. സമയമെടുത്ത് സാവധാനത്തിലും, അതിവേഗത്തിലും. എന്നാൽ, പെയിന്റിംഗ് ജോലി സെക്കൻഡുകൾ കൊണ്ട് ചെയ്യാൻ സാധിക്കുമോ? കാരണം, അതീവ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ആവശ്യമില്ലാത്ത സ്ഥലങ്ങളിലേക്ക് പടരാനും, പിന്നീട് അത് തുടച്ച് മാറ്റാനുമൊക്കെ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ ഒട്ടും പടരാതെ ഒരു ഭിത്തി പെയിന്റ് ചെയുന്ന സ്മാർട്ട് യുവാവാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

59 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഭിത്തി പൂർണമായും ഈ യുവാവ് പെയിന്റ് ചെയ്യുന്നുണ്ട്. എത്ര വേഗതയിലായാലും ജോലിയിൽ വീഴ്ച വരുത്താതെ പെയിന്റ് ചെയ്യുന്ന യുവാവ് ഒരു ട്രിക്കിലൂടെയാണ് പെയിന്റിംഗ് എളുപ്പമാക്കുന്നത്. ഒരു പലക മാത്രം ഉപയോഗിച്ചാണ് ഇദ്ദേഹം ജോലി എളുപ്പമാക്കുന്നത്.

ചുവരുകളും കട്ടിളപ്പടിയിലും റൂഫിലുമെല്ലാം ഈ ട്രിക്കിലൂടെ യുവാവ് അതിവേഗമാണ് പെയിന്റ് ചെയ്യുന്നത്. ഒരു കയ്യിൽ പലകയും ഒരു കയ്യിൽ സ്പ്രേ പെയിന്റും കൊണ്ട് സെക്കൻഡുകൾക്കുള്ളിൽ ജോലി പൂർത്തിയാക്കിയാണ് കയ്യടി നേടുന്നത്. രസകരമായ കാര്യം, സാധാരണ സ്പ്രേ പെയിന്റ് ചെയ്യാൻ വേണ്ട സമയത്തിന്റെ നാലിലൊന്നു പോലും ഈ സ്മാർട്ട് ട്രിക്കിൽ ആവശ്യമില്ല. വീഡിയോ അല്പം ഫാസ്റ്റ് ഫോർവേർഡ് ആണെങ്കിലും വേഗതയോടെയാണ് ജോലി തീർക്കുന്നതെന്ന് വ്യക്തമാണ്.

Read More: ‘ഇന്ത്യൻ 2’ സെറ്റിലെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം കൈമാറി കമൽഹാസൻ

സാധാരണ വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പെയിന്റിംഗ് ദിവസങ്ങൾ നീളുന്ന ജോലിയാണ്. അതീവ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഇരട്ടി പണിയാണ് ബാക്കി. സിവിൽ എഞ്ചിനിയറിങ്ങ് എന്ന ട്വിറ്റർ പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എന്തായാലും പെയിന്റിംഗ് തൊഴിലാളികൾക്കെല്ലാം ഈ സ്മാർട്ട് വിദ്യ ഗുണപ്രദമാകും എന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.

Story highlights-How to paint a wall quickly