റോഡിലേക്ക് വാഹനം ഇറക്കും മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

August 21, 2020

കൊറോണ വൈറസ് വ്യാപകമായതോടെ പരമാവധി പൊതുഗതാഗതം ഒഴിവാക്കി എല്ലാവരും സ്വന്തം വാഹനത്തിലാക്കി യാത്ര. ഇതോടെ നിരത്തിൽ ഇറങ്ങിയാൽ നിരവധിയാണ് വാഹനങ്ങൾ. ഇത് ഒരു പരിധിവരെ വാഹനാപകടനങ്ങൾക്കും കാരണമാകും. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും അമിത വേഗതയും അശ്രദ്ധയും കൊണ്ടും ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബ്രേക്ക് പോയിയും അപകടങ്ങൾ സംഭവിക്കാറുണ്ട്. വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴിയും അപകടങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുമ്പോൾ ഏറെ കരുതലും ശ്രദ്ധയും അനിവാര്യമാണ്. വാഹനം ഓടിക്കാൻ തുടങ്ങുമ്പോൾ തന്നെ അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം. ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആദ്യം ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക. ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത. അതിനാൽ സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക. എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും. വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

Read alsoഓളങ്ങളിൽ തഴുകി ഒരു യാത്ര; വിസ്മയിപ്പിച്ച് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന പാലം, വീഡിയോ

ഓവർടേക്കിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി വേണം ഓവർ ടേക്ക് ചെയ്യാൻ. മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ. ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തണം. മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു.

Read also: ഒരുകാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്നു; ചലച്ചിത്രതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോട്‌ കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോക്കുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.

Story Highlights: Causes of Road Accidents