സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; ഷാറുഖ് ഖാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

July 4, 2023

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ മൂക്കിനു പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അമേരിക്കയിൽ വച്ചു തന്നെ നടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും നിലവിൽ ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും വാർത്തയിൽ വാർത്തയിൽ പറയുന്നു. ( shah rukh khan meets with on set accident )

ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിൽ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിരിച്ച് ഇന്ത്യയിലെത്തിയ താരം ഇപ്പോള്‍ വിശ്രമത്തിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

‘ജവാൻ’ ആണ് ഷാറുഖിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയിൽ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. തപ്സി പന്നു, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പമുള്ള ‘ഡങ്കി’യാണ് മറ്റൊരു ചിത്രം. രാജ് കുമാര്‍ ഹിറാനിയാണ് സംവിധാനം.

Story Highlights: shah rukh khan meets with on set accident