ഓഫീസ് ജോലിയിൽ മുഴുകി തത്ത; ഇങ്ങനെ ഒരാളെ കിട്ടിയാൽ കൊള്ളാമല്ലോയെന്ന് സോഷ്യൽ മീഡിയ, വീഡിയോ

cockatoo

ചിലപ്പോഴൊക്കെ മനുഷ്യനെപ്പോലെ വിവേകപൂർവ്വം പെരുമാറുന്ന പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കാതെ തന്നെ വൈറലായ ഒരു തത്തയാണ് ഇപ്പോൾ താരം. ഓഫീസ് ജോലികളിൽ മുഴുകിയിരിക്കുന്ന തത്തയുടെ രസകരമായ വീഡിയോ സിൻസിനാത്തി സൂ ആൻഡ് ബോട്ടാണിക്കൽ ഗാർഡന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

റെജി എന്നാണ് ഈ തത്തയുടെ പേര്. ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നിന്നും പേപ്പറുകൾ ശേഖരിച്ച് അവ അടുക്കി വയ്ക്കുകയാണ് തത്ത. എന്നാൽ ചുണ്ടുകൊണ്ട് പേപ്പർ എടുക്കുന്നതിനിടെ പേപ്പറുകൾ താഴെ പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ വീണ്ടും പേപ്പറുകൾ എടുത്ത് വയ്ക്കാൻ ശ്രമിക്കുകയാണ് ഈ തത്ത. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്. പണിയിൽ സഹായിക്കാൻ ഇങ്ങനെ ഒരാളെ കിട്ടിയാൽ കൊള്ളാമല്ലോയെന്ന് അഭിപ്രായം പറയുന്നവരും നിരവധിയാണ്.

https://www.facebook.com/watch/?ref=external&v=775492136554112

Read also: ‘അവള്‍ക്കെന്നെന്നും പ്രിയപ്പെട്ട ഗാനം ഇഷ്ടഗായകന്റെ സ്വരമാധുരിയില്‍’; ഭാര്യ ശ്രീലതയുടെ ഓര്‍മ്മകളില്‍ ബിജു നാരായണന്‍

കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. അത്തരത്തിൽ മിമിക്രി ചെയ്യുന്ന പക്ഷിയും പാട്ടുപാടുന്ന പക്ഷിയുമൊക്കെ നേരത്തെയും സോഷ്യൽ മീഡിയയിൽ ഇടംനേടിയിരുന്നു. 

Story Highlights: cockatoo enjoys his office job