അന്ന് ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്സ് ഒടുവില്‍ ഉടമയ്ക്ക് തിരികെ കിട്ടി; നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. ഇത് സിനിമാക്കഥയോ നോവലോ ഒന്നും അല്ല. മറിച്ച് ഒരു യഥാര്‍ത്ഥ സംഭവമാണ്. ഹേമന്ദ് പാഡല്ക്കര് എന്ന വ്യക്തിക്കാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ വെച്ച് നഷ്ടമായ പേഴ്സ് തിരികെ കിട്ടിയത്. അതും നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം.
പൊലീസില്‍ നിന്നും പേഴ്സ് തിരികെ കിട്ടി എന്ന അപ്രതീക്ഷിതമായ സന്ദേശമെത്തിയപ്പോള്‍ ഹേമന്ദ് അമ്പരന്നു. കാരണം 2006-ല്‍ നഷ്പ്പെട്ട പേഴ്സിനെക്കുറിച്ച് അദ്ദേഹം ഏറെക്കുറെ മറന്നുതുടങ്ങിയിരുന്നു. 2020 ഏപ്രില്‍ മാസമാണ് പൊലീസില്‍ നിന്നും പേഴ്സ് മോഷ്ടിച്ച കള്ളനെ പിടിച്ചു എന്നും ഒപ്പം പേഴ്സ് തിരികെ ലഭിച്ചു എന്നുമുള്ള സന്ദേശം ലഭിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഹേമന്ദിന് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പോയി പേഴ്സ് കൈപ്പറ്റുകയായിരുന്നു.
Read more: അഹാന കൃഷ്ണയ്ക്കായി സ്നേഹത്തോടെ ഒരു ട്രോള്‍ ഗാനം; ‘ആഹാ കൊള്ളാല്ലോ’ എന്ന് താരം; വീഡിയോ
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സില്‍ നിന്നും പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പാഡല്ക്കറിന് പേഴ്സ് നഷ്ടപ്പെട്ടത്. 900 രൂപയുമുണ്ടായിരുന്നു പേഴ്സില്‍. തിരകെ കിട്ടിയപ്പോള്‍ മുഴുവന്‍ തുകയും ലഭിച്ചില്ലെങ്കിലും രേഖകളൊന്നും നഷ്ടപ്പെട്ടില്ല.
Story highlights: Cops Return Wallet Stolen In A Mumbai Train 14 Years Ago