അഹാന കൃഷ്ണയ്ക്കായി സ്‌നേഹത്തോടെ ഒരു ട്രോള്‍ ഗാനം; ‘ആഹാ കൊള്ളാല്ലോ’ എന്ന് താരം; വീഡിയോ

August 10, 2020
A Love Song for Ahaana

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ സൈബര്‍ ബുള്ളികള്‍ക്കുള്ള മറുപടിയായി അഹാന പങ്കുവെച്ച വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: കൊറോണയെ തുരത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടെ പൃഥ്വിരാജും; ശ്രദ്ധ നേടി ആനിമേഷന്‍ വീഡിയോ

ഇപ്പോഴിതാ അഹാനയുടെ വീട്ടു വിശേഷങ്ങളും വീഡിയോകളുമെല്ലാം കോര്‍ത്തിണക്കി ഒരു ട്രോള്‍ ഗാനം ഒരുക്കിയിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവും സംഘവും ചേര്‍ന്ന്. എ ലവ് സോംഗ് ഫോര്‍ അഹാന എന്ന് പേരിട്ടിരിക്കുന്ന ഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

യുഎസ് ദീക്ഷ്, ശ്രീജിത്ത് എസ് ജെ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈറലായ പാട്ടിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ‘ആഹാ കൊള്ളോലോ’ എന്നാണ് അഹാന നല്‍കിയ കമന്റ്. രസകരമായ വരികളും ഏറ്റുപാടാന്‍ പാകത്തിനുള്ള താളവും എല്ലാം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

Story highlights: A Love Song for Ahaana