കൊവിഡ് നാടുവാണീടും കാലം…; ശ്രദ്ധനേടി ഒരു ഓണപ്പാട്ട്
വിട്ടുമാറാത്ത കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളികള്‍ക്ക് ഓണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഓണപ്പരിപാടികള്‍ നടത്താന്‍ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും വീടുകളില്‍ തന്നെയായിരിക്കും ഇത്തവണ ഓണം. ഓണക്കാലം വിരുന്നെത്തിയതോടെ ഓണപ്പാട്ടുകളും ആസ്വാദക മനസ്സുകളിലേക്ക് എത്തിതുടങ്ങി.
പ്രശസ്തമായ ‘മാവേലി നാടു വാണീടും കാലം…’ എന്ന ഓണപ്പാട്ടിന് ഒരുക്കിയ പാരഡി ഗാനം ശ്രദ്ധ നേടുന്നു. കൊവിഡ് നാടു വാണീടും കാലം എന്ന ഈ പാരഡിപ്പാട്ട് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. വെറുമൊരു പരഡി ഗാനം എന്നതിനുമപ്പുറം കൊവിഡ് കാലത്ത് ഓണാഘോഷങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു ഈ പാട്ടില്‍.
Read more: വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കറിനായി ആലപിച്ച ആ ഓണപ്പാട്ട് വീണ്ടും പാടി മഞ്ജരി
‘കോട്ടയം പട്ടണമേ കേട്ടു കൊള്‍ക’ എന്നു പറഞ്ഞാണ് പാരഡി ഗാനത്തിന്റെ ആരംഭം. ബിനു ലൂക്കോസിന്റെതാണ് വരികള്‍. ഇദ്ദേഹം തന്നെയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും. നീരജ് മേനോന്‍ പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നു. നീരജ് മേനോനാണ് ആലാപനവും.
Story highlights: Covid Onam Song