പൊടിക്കാറ്റ് ചുഴലിക്കാറ്റായി മാറിയത് സെക്കന്റുകൾക്കുള്ളിൽ; അപൂർവ ദൃശ്യങ്ങൾ

August 24, 2020

പൊടിക്കാറ്റ് ചുഴലിക്കാറ്റായി മാറാൻ വെറും സെക്കന്റുകൾ മാത്രമാണ് വേണ്ടിവന്നത്. കാനഡയിലെ യൂകോണിലാണിലുള്ള ഹെയ്ൻസിലാണ് ഈ അപൂർവ പ്രതിഭാസം ഉണ്ടായത്. ഡസ്റ്റ് ഡെവിൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ആ പ്രദേശത്തുണ്ടായിരുന്ന കടകളിലെ സാധനങ്ങൾ എല്ലാം പറന്നുയർന്നു. പഴവർഗങ്ങൾ വിൽക്കുന്ന ഒരു കടയ്ക്ക് മുന്നിലാണ് ശക്തമായ ഈ കാറ്റ് വീശിയത്. മൂന്ന് മിനിറ്റോളം സമയം ആഞ്ഞ് വീശിയ കാറ്റ് ശമിച്ച ശേഷം ഈ കടയിലെ സാധനങ്ങൾ മുഴുവൻ അവിടെ ചിതറി കിടക്കുകയായിരുന്നു.

സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിലാണ് ഡസ്റ്റ് ഡെവിൾ ടൊർണാഡോ എന്നറിയപ്പെടുന്ന ചെറു ചുഴലിക്കാറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാറ്റുകൾ ആയിരം മീറ്റർ ഉയരത്തിൽ വരെ വീശാറുണ്ട്. ഈ കാറ്റുകൾ ഉണ്ടാകുന്നത് ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ചൂട് കാറ്റ് മുകളിലേക്ക് ഉയർന്ന് അതിന്റെ മുകൾ ഭാഗത്തുള്ള താരതമ്യേന ചൂട് കുറഞ്ഞ ഭാഗത്തെ വായുവിലൂടെ കടന്ന് പോകുമ്പോഴാണ്. ഈ കാറ്റിനൊപ്പം ഭൂമിയിലെ പൊടിപടലങ്ങളും പടരുന്നു. പിന്നീടവ അതിശക്തമായ ചുഴലിക്കാറ്റായി വീശും.

Read also: മലയാളത്തിലെ ആദ്യ സൂപ്പർഹീറോയുടെ രൂപം കാണാൻ പ്രേക്ഷകരുടെ കാത്തിരിപ്പ്; മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ

അതേസമയം ഇത്തരം ഡസ്റ്റ് ഡെവിൾ ടൊർണാഡോ ചുഴലിക്കാറ്റുകൾ പൊതുവെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറില്ല. കാനഡയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതിനാലാകാം ഇത്തരം പ്രതിഭാസങ്ങൾ രൂപപ്പെട്ടത്‌ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Story Highlights: Dust Devil Completely Destroys Fruit Shop