ചതുപ്പിലകപ്പെട്ട മാനിനെ രക്ഷിക്കുന്ന ആന; കാരുണ്യത്തില്‍ അതിശയിച്ച് സോഷ്യല്‍ മീഡിയ
മനുഷ്യനില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സഹജീവി സ്നേഹം. എന്നാല്‍ പലപ്പോഴും മനുഷ്യരേപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള സഹജീവി സ്നേഹത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ പ്രകടമാകാറുണ്ട്. ഇത്തരം കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ്.
ആഫ്രിക്കന്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഇംപാലയെ രക്ഷിക്കുന്ന ആനകളുടെ വീഡിയോയാണ് ഇത്. തടാകത്തില്‍ വെള്ളം കുടിക്കുന്നതിനിടെ മാനിന്റെ കാല് ചതുപ്പില്‍ പെട്ടു പോവുകയായിരുന്നു. ഇതേ തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനകള്‍ മാനിനെ രക്ഷിക്കാന്‍ ശ്രമിച്ചു. മാന്‍ രക്ഷ നേടുകയും ചെയ്തു.
Read more: ഒരു വര്‍ഷം ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കരുണാര്‍ദ്രമായ ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. :അവര്‍ക്ക് പരസ്പരം അറിയില്ല ഒരുപക്ഷെ ഇനിയൊരിക്കലും കണ്ടുമുട്ടിയെന്നും വരില്ല. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും മാനിനെ രക്ഷിക്കുന്നതില്‍ നിന്നും ആനയെ പിന്തിരിപ്പിച്ചില്ല’ എന്നു കുറിപ്പിനൊപ്പമാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Story highlights: Elephant saves an impala stuck in a waterhole with its leg video goes viral