പിങ്കിൽ സുന്ദരിയായി തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി; ചിത്രങ്ങൾ

August 26, 2020

കണ്ടുമറക്കേണ്ട സിനിമാ കാഴ്ചയ്ക്ക് അപ്പുറം പ്രേക്ഷകരുടെ മനസ് തൊട്ട ഒരു കൊച്ചു ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ.  മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ചിത്രത്തോട് നൂറ് ശതമാനവും നീതി പുലർത്തി. അതുകൊണ്ടുതന്നെ ആകാം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ ചേക്കേറിയതും. ചിത്രത്തിൽ എടുത്തുപറയപ്പെട്ട ഒന്നായിരുന്നു കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ സംവിധായകന്റെ മികവ്. സ്കൂൾ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

https://www.instagram.com/p/CENw3eyHosJ/?utm_source=ig_embed

അത്തരത്തിൽ ഒരൊറ്റ ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഗോപിക രമേശ്. ആദ്യ ചിത്രത്തിലൂടെ തന്നെ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ട ഗോപികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

റോസ് ഗൗണ്‍ ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗോപിക പ്രത്യക്ഷപ്പെടുന്നത്. അബിന്‍ ജോസഫ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങൾ ഗോപിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. മികച്ച കമന്റുകളും ലഭിക്കുന്നുണ്ട് താരത്തിന്റെ ചിത്രങ്ങൾക്ക്.

https://www.instagram.com/p/CEME8_8H_3C/?utm_source=ig_embed

സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്ക പ്രണയവും, സൗഹൃദവും, തമാശകളുമെല്ലാം തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ അവതരിപ്പിച്ച ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

https://www.instagram.com/p/CEOsX5XHuzo/

Story Highlights:gopika ramesh photoshoot