‘അനുഗ്രഹീതന്‍ ആന്റണി’യിലെ സുന്ദരനിമിഷങ്ങള്‍ കോര്‍ത്തിണക്കി ഗൗരി കിഷന് ഒരു പിറന്നാള്‍ ആശംസ
’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ഗൗരി ജി കിഷന്‍. തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ’96’ ല്‍ ഗൗരി അവിസ്മരണീയമക്കിയിരുന്നു. ഗൗരിക്ക് മലയാളികളുടെ പ്രിയതാരം സണ്ണി വെയ്‌നും അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്നു നല്‍കിയ പിറന്നാള്‍ സമ്മാനം ശ്രദ്ധേയമാകുന്നു. സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായ ചില രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് പിറന്നാള്‍ ആശംസിച്ചത്.
മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ഗൗരി ജി കിഷന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. നായികയായി ഗൗരി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രകൂടിയാണ് അനുഗ്രഹീതന്‍ ആന്റണി.
Read more: ‘വാതിക്കല് വെള്ളരിപ്രാവായ്’ ഭാവങ്ങളില്‍ നിറഞ്ഞ് കുട്ടി തെന്നല്‍; വീഡിയോ എറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം നിര്‍വഹിക്കുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാനം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് അമുഗ്രഹീതന്‍ ആന്റണി.
സണ്ണി വെയ്നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ‘അനുഗ്രഹീതന്‍ ആന്റണി’യില്‍. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു, മുത്തുമണി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Gouri G Kishan Brithday Sunny Wayne Surprise