‘വാതിക്കല് വെള്ളരിപ്രാവായ്’ ഭാവങ്ങളില്‍ നിറഞ്ഞ് കുട്ടി തെന്നല്‍; വീഡിയോ എറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

August 17, 2020
Kutti Thennal dance Vathukkalu Vellaripravu

‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം. പാട്ട് ഹിറ്റായതോടെ ‘വെള്ളരിപ്രാവുകളായി’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞവരും നിരവധിയാണ്. ഈ സുന്ദരഗാനത്തിന് അതിഗംഭീരമായി ചുവടുകള്‍വെച്ച് അതിശയിപ്പിക്കുകയാണ് ഒരു കൊച്ചു മിടുക്കി. തെന്നല്‍ അഭിലാഷ് എന്നാണ് ഈ മിടുക്കിയുടെ പേര്. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെ തന്നെ പ്രേക്ഷകമനം കവര്‍ന്നിട്ടുണ്ട് ഈ മിടുക്കി.

കുട്ടി തെന്നല്‍ എന്നാണ് സൈബര്‍ ഇടങ്ങളില്‍ ഈ മിടുക്കി അറിയപ്പെടുന്നത്. ‘സൂഫിയും സുജായതും’ എന്ന ചിത്രത്തിലെ സുജാതയുടേത് പോലെ ദാവണിയൊക്ക അണിഞ്ഞാണ് കുട്ടി തെന്നലിന്റെ പ്രകടനം. പാട്ടിന് അനുസരിച്ച് ചുവടുകള്‍ വയ്ക്കുന്ന മിടുക്കിയുടെ ഭാവപ്രകടനങ്ങളാണ് കൂടുതല്‍ ആകര്‍ഷണീയം.

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്.

എം ജയചന്ദ്രന്‍ മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയെ അദിതി റാവു പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ചു. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ എത്തി.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.

Story highlights: Kutti Thennal dance Vathukkalu Vellaripravu