ഓണക്കാലത്ത് ആരോഗ്യ വകുപ്പിന്റെ കരുതല്‍ തിരുവാതിര; വേറിട്ടൊരു ബോധവല്‍ക്കരണം

August 30, 2020
Health workers dance for Covid awareness in Onam

കൊവവിഡ് 19 മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും ഓണ നിറവിലാണ് മലയാളികള്‍. ഓണപ്പാട്ടും ഓണപ്പൂക്കളവും ഓണസദ്യയുമെല്ലാം ഒരുക്കി ഓണാഘോഷങ്ങള്‍ പുരോഗമിക്കുന്നു. എന്നാല്‍ ഈ ഓണം കരുതലോടെയാവണം. ഇത് ഓര്‍മ്മപ്പെടുത്തുകയാണ് തിരുവാതിര കളിയിലൂടെ.

തൃശ്ശൂര്‍ കുത്താമ്പുള്ളി പിഎച്ച്‌സിയിലെ ആശാവര്‍ക്കര്‍മാരാണ് തിരുവാതിര കളിയിലൂടെ ഇത്തരത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ തിരുവാതിര കളി സംഘടിപ്പിച്ചത്.

Read more: ഓണപ്പൊലിമയില്‍ ഒരു പാട്ട്; ‘പൂത്തിരുവോണ’ത്തെ വരവേറ്റ് ആസ്വാദകര്‍

ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിമല്‍ കുമാര്‍ എംഎന്‍ ആണ് തിരുവാതിര കളിക്കു വേണ്ടിയുള്ള ഗാനം രചിച്ചിരിക്കുന്നത്. നന്ദന സിബുവാണ് ഗാനലാപനം. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തിരുവാതിര കളി നടന്നത്.

Story highlights: Health workers dance for Covid awareness in Onam

https://www.facebook.com/watch/?t=0&v=1537264403329153