ഓണപ്പൊലിമയില്‍ ഒരു പാട്ട്; ‘പൂത്തിരുവോണ’ത്തെ വരവേറ്റ് ആസ്വാദകര്‍

August 30, 2020
Poothiruvonam Akhila Anand Onam Song

മഹാമാരിയുടെ നോവുകള്‍ അകന്നിട്ടില്ലെങ്കിലും ഓണത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ മലയാളികളുടെ ഓണാഘോഷം. ഓണക്കാലമായതുകൊണ്ടുതന്നെ നിരവധി ഓണപ്പാട്ടുകളും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അത്തരമൊരു ഗാനം ശ്രദ്ധേയമാകുന്നു.

‘പൂത്തിരുവോണം’ എന്ന ഓണപ്പാട്ട് ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു. അഖില ആനന്ദ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അഖിലയുടെ ആലാപനമാധര്യം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

ജി എസ് അജയഘോഷ് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പ്രവീണ്‍ ശ്രീനിവാസന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ‘പൂത്തിരുവോണം’. മലയാളത്തനിമയും ഓണപ്പൊലിമയും എല്ലാം പ്രതിഫലിക്കുന്നുണ്ട് മനോഹരമായ ഈ സംഗീതാവിഷ്‌കാരത്തില്‍.

Story highlights:  Poothiruvonam Akhila Anand Onam Song