‘എന്തൊരു സിനിമയാണ്..പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിക്കുകയും ചെയ്തു’- ‘ഗുഞ്ജന്‍ സക്‌സേന’യ്ക്ക് അഭിനന്ദനവുമായി ഋത്വിക് റോഷൻ

August 13, 2020

കാർഗിൽ യുദ്ധത്തിൽ വ്യോമസേനാ പൈലറ്റായി പങ്കെടുത്ത ഗുഞ്ജന്‍ സക്സേനയുടെ ജീവിതകഥ പങ്കുവയ്ക്കുന്ന ‘ഗുഞ്ജന്‍ സക്‌സേന; ദ കാർഗിൽ ഗേൾ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജാൻവി കപൂർ ഗുഞ്ജന്‍ സക്‌സേനയായി വേഷമിടുന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഋത്വിക് റോഷൻ.

റിലീസ് ദിവസം തന്നെ താരം ചിത്രം കണ്ടിരിക്കുകയാണ്. ‘ഗുഞ്ജന്‍ സക്‌സേന കണ്ടു. എന്തൊരു സിനിമയാണ്..പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിക്കുകയും ചെയ്തു. മൊത്തം ടീമിനെയും നമിക്കുന്നു. ഔട്‍സ്റ്റാൻഡിങ്’- ഋത്വിക് റോഷൻ കുറിക്കുന്നു.

ജാൻവി കപൂറും പങ്കജ് ത്രിപാഠിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെയിറങ്ങിയ ബയോപിക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗുഞ്ജന്‍ സക്‌സേന. പുതുമുഖ സംവിധായകൻ ശരൺ ശർമ്മ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ലോക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.

Read More: പ്രയാസമേറിയ ഫിസിക്‌സ് സമവാക്യം എളുപ്പത്തിൽ പൂർത്തിയാക്കുന്ന സുശാന്ത്- അമ്പരപ്പും ദുഃഖവും സമ്മാനിച്ച് വീഡിയോ

ധർമ്മ പ്രൊഡക്ഷൻസും സീ സ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഗുഞ്ജന്‍ സക്‌സേനക്ക് ലഭിക്കുന്നത്.

Story highlights- Hrithik roshan appreciating gunjan saxena team