ഈ കുടുംബത്തെ ഭഗവാൻ കൃഷ്ണന്റെ കുടുബം ആക്കാമോ..? കരണിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വേറിട്ട ചിത്രങ്ങളിലൂടെ കരൺ ആചാര്യ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കലാകാരനാണ്. ഇപ്പോഴിതാ കരണിന്റെ പേജിലൂടെ പങ്കുവെയ്ക്കപ്പെട്ട ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. സാധാരണക്കാരനായ ഒരു യുവാവിന്റെയും കുടുംബത്തിന്റെയും ചിത്രമാണിത്. അമ്മയുടെ കൈയിലേക്ക് കുഞ്ഞിനെ കൈമാറുന്ന അച്ഛന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഈ കുടുംബത്തെ ഭഗവാൻ കൃഷ്ണന്റെ കുടുബം ആക്കാമോ..എന്ന് ഒരാൾ ചോദിച്ചിരുന്നു. കരൺ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഈ ചിത്രത്തെ വളരെ മനോഹരമായി മാറ്റിയെടുത്തു. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ മുഴുവൻ മനം കവരുന്നത്.
ഫേസ്ബുക്കിൽ ഇരുചിത്രങ്ങളും പങ്കുവെച്ച കരൺ ഈ അഭ്യർത്ഥന ഉൾപ്പെടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഈ ചിത്രത്തിന് നിരവധി കമന്റുകൾ ഉൾപ്പടെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണരായ ഈ കുടുംബത്തെ മനോഹരമായി എഡിറ്റ് ചെയ്ത് രാജകീയ വസ്ത്രങ്ങൾ ധരിപ്പിച്ച് വളരെ സുന്ദരമാക്കിയിരിക്കുകയാണ് കരൺ എന്ന കലാകാരൻ. പുഞ്ചിരിയോടെ അച്ഛന്റെ കൈയിൽ നിന്നും അമ്മയുടെ അരികിലേക്ക് പോകുന്ന കുഞ്ഞുമകനെ കൃഷ്ണ ഭഗവാനായാണ് കരൺ മാറ്റിയിരിക്കുന്നത്.
ഇതിനോടകം സോഷ്യൽ ലോകത്തിന്റെ മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞികൃഷ്ണും കുടുംബവും. ചിത്രം എഡിറ്റ് ചെയ്ത് മനോഹരമാക്കിയ കലാകാരനും സൈബർ ലോകത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്. ഇത്തരത്തിൽ വ്യത്യസ്‌തവും മനോഹരവുമായ നിരവധി ചിത്രങ്ങളാണ് കരൺ ആചാര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉള്ളത്.
Story Highlights: Karan Acharya Amazing Art Work