മഴയുടെ തീവ്രത കുറയുന്നു; നാല് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. മഴയുടെ ശക്തി കുറയുമെങ്കിലും കാറ്റിന്റെ വേഗത കേരളതീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.
തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലുള്ള മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ആഗസ്റ്റ് 14 വരെ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരും.
പെരിയാർ അടക്കമുള്ള നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
Story highlights-kerala weather updates