അനിയത്തിപ്രാവിലെ സുധിയായി വീണ്ടും കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍

August 26, 2020
Kunchacko Boban in flowers star magic

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. കുഞ്ചാക്കോ ബോബന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാള മനസ്സുകളിലേക്ക് എത്തുന്ന ചിത്രമാണ് അനിയത്തിപ്രാവ്. ചിത്രത്തിലെ സുധിയായി വീണ്ടും പുനഃരവതരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍.

ഈ വരുന്ന ഞായറാഴ്ച (30-08-2020) ഉത്രാടദിനത്തിലാണ് ചാക്കോച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ ഓണവിശേഷങ്ങളുമായി എത്തുന്നത്. പ്രേക്ഷകുടെ ഹൃദയതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ് ഫ്‌ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികളും. ഫ്‌ളവേഴ്സ് സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിയ്ക്കുന്ന പരിപാടിയാണ്.

Read more: നിസാരം’, പ്രായത്തെ തോൽപിച്ച ഫിറ്റ്നസ്; വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം

സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കാറുണ്ട് പ്രേക്ഷക ലക്ഷങ്ങള്‍. ഇവര്‍ക്കൊപ്പം ഉത്രാട ദിനത്തില്‍ മലയാളികളുടെ പ്രിയ റൊമാന്റിക് ഹീറോ എത്തുമ്പോള്‍ കളര്‍ഫുള്‍ ആയ ഒരു ദൃശ്യവിരുന്നായിരിക്കും ഓണനിലാവിന്റെ ചാരുതയില്‍ പ്രേക്ഷകരിലേക്കെത്തുക.

Story highlights: Kunchacko Boban in flowers star magic

അനിയത്തിപ്രാവിലെ സുധിയായി സ്റ്റാർ മാജിക് വേദിയിൽ ചാക്കോച്ചൻ..!!സ്റ്റാർ മാജിക് Powered By ചാക്കോച്ചൻ | ഉത്രാട ദിനത്തിൽ#StarMagic #Chackochan #OnamSpecial #Onam2020 #OnamWithFlowers

Posted by Flowers TV on Tuesday, 25 August 2020