‘മഴേ, നീ തോരണം..നോവ് മാറണം’- മഴ കെടുതിക്കെതിരെ പാട്ടുമായി എം ജയചന്ദ്രൻ
കേരളത്തിൽ മഴ ശക്തമാകുകയാണ്. കനത്ത മഴയിൽ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയിൽ നിന്നും ഒരു മോചനം വേണമെന്ന് പാട്ടിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധാകൻ എം. ജയചന്ദ്രൻ. മഴക്കാലത്തിന്റെ നോവും നൊമ്പരവും പകർന്ന ‘രാക്കിളിതൻ വഴി മറയും..’ എന്ന ഗാനമാണ് എം. ജയചന്ദ്രൻ ആലപിക്കുന്നത്.
‘മഴേ, ഇങ്ങനേ പെയ്യല്ലേ മഴേ…നീ തോരണം… നോവ് മാറണം…’ എന്ന കുറിപ്പിനൊപ്പമാണ് മഴയുടെ പശ്ചാത്തലത്തിൽ ആലപിച്ച ഗാനം എം ജയചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്. 2004ൽ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന ചിത്രത്തിൽ എം. ജയചന്ദ്രൻ തന്നെ ഈണം പകർന്ന ഗാനമാണിത്. അദ്ദേഹം തന്നെയാണ് സിനിമയിലും ആലപിച്ചിരിക്കുന്നത്. ഫീമെയിൽ വേർഷൻ ആലപിച്ചിരിക്കുന്നത് സുജാത മോഹൻ ആണ്.
‘പെരുമഴക്കാലം’ എന്ന ചിത്രത്തിന്റെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും പങ്കുവയ്ക്കുന്ന പാട്ടായിരുന്നു ‘രാക്കിളിതൻ..’ എന്ന് തുടങ്ങുന്ന ഗാനം. ചുരുങ്ങിയ സമയംകൊണ്ടുതന്നെ എം. ജയചന്ദ്രൻ പങ്കുവെച്ച വീഡിയോ സംഗീത പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
Read More: സിനിമാ സ്വപ്നങ്ങൾ പങ്കുവെച്ച് ഓർമ്മകളിലേക്ക് യാത്രയായ മൊയ്‌തീൻ- സൗഹൃദ നിമിഷങ്ങളുമായി ബാലചന്ദ്ര മേനോൻ
അടുത്തിടെ തന്റെ പതിനേഴാം വയസ്സിലെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു എം.ജയചന്ദ്രൻ. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഒരു കല്യാണ കാസറ്റിൽ നിന്നുമുള്ള പാട്ടിന്റെ രംഗം വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Story highlights-M Jayachandran sings his composition