“ഈ ഫോട്ടോയെടുത്തപ്പോള്‍ ഞാനറിഞ്ഞില്ല; വരാനിരിക്കുന്നത് ഇരുട്ടു നിറഞ്ഞ കാലമാണെന്ന്”: മംമ്താ
വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്ര താരം മംമ്താ മോഹന്‍ദാസ് പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധ നേടുന്നു. കൊവിഡ് 19 എന്ന മഹാമരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും നാം പഴയതുപോലെ തിരിച്ചെത്തും എന്ന് പ്രതീക്ഷ പകരുന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ ബിഗ്‌സര്‍ ടണല്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണിത്. ഈ വര്‍ഷം ജനുവരി ആദ്യവാരമാണ് ചിത്രമെടുത്തത്. ഈ ഫോട്ടോ എടുത്തപ്പോള്‍ നീണ്ട ഇരുട്ടു നിറഞ്ഞ ഒരു ടണല്‍ പോലുള്ള കാലമാണ് വരാനിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും മംമ്താ മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read more: 93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; ‘ഈ മുത്തശ്ശി ആളു കൊള്ളാലോ’ എന്ന് സോഷ്യല്‍ മീഡിയ
എല്ലാത്തിന്റേയും അവസാനം ഒരു പ്രകാശം നമ്മളില്‍ തിളങ്ങാനായി കാത്തു നില്‍പ്പുണ്ടെന്നും ശുഭാപ്തി വിശ്വാസത്തോടെ താരം കുറിച്ചു. ‘പഴയപോലെ നമ്മള്‍ എല്ലാവരും ചിരിക്കും കണ്ടുമുട്ടും ഒരുമിച്ച് അത്താഴം കഴിക്കും യാത്രകള്‍ പോകുകയും ചെയ്യും. ആരാധനാലയങ്ങളിലും ഷോപ്പിങിനും പോകും. വേനലും മഞ്ഞും നമ്മുടെ എല്ലാ ഋതുഭേതങ്ങളും ഞാന്‍ മിസ്സ് ചെയ്യുന്നുവെന്നും മംമ്താ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Story highlights: Mamta Mohandas In Big Sur Tunnel