മഴയ്‌ക്കൊപ്പമോ ചില പാട്ടുകൾ കേൾക്കുമ്പോഴോ മാത്രം ഓർമ്മിക്കാൻ ബാക്കിയാകുന്ന ചില പ്രണയങ്ങളുണ്ട്- മനസുതൊട്ട് ഹ്രസ്വചിത്രം ‘മാഷ്’

August 25, 2020

എല്ലാ പ്രണയങ്ങൾക്കും സുന്ദരമായ ഒരു അവസാനമുണ്ടാകാറില്ല. ഇത്രയും ചേർച്ചയുള്ള, ഇതിലും മികച്ചൊരു പങ്കാളിയെ ഇനി കിട്ടില്ലെന്ന പ്രതീക്ഷയിൽ മനസിൽ ചേർത്തു വെയ്ക്കുന്ന പ്രണയം അതിലും വേഗത്തിൽ കൈവിട്ടു പോകുമ്പോലുണ്ടാകുന്ന നൊമ്പരം വലുതാണ്. ആ നൊമ്പരത്തിന്റെ കഥ പറയുകയാണ് മാഷ് എന്ന ഹ്രസ്വ ചിത്രം.

ആദ്യ കാഴ്ച്ചയിൽ തന്നെ ജന്മാന്തരങ്ങളുടെ അടുപ്പം തോന്നിച്ച് അപ്രതീക്ഷിതമായി വിടപറയുന്ന ചില ഇഷ്ടങ്ങൾ പോലെയാണ് നന്ദയും സിദ്ധാർഥും തമ്മിലുടലെടുത്തതും. ഒടുവിൽ മഴയ്ക്കും ചില പാട്ടുകൾക്കുമൊപ്പം ഓർത്തെടുക്കാൻ മാത്രം വിധിക്കപെട്ട ആ പ്രണയമാണ് മാഷ് പങ്കുവയ്ക്കുന്നത്.

നവാഗതയായ ഉമാനന്ദയാണ് പ്രണയവും വിരഹവും ജീവിതവും കവിതയുമൊക്കെ ചേർത്ത് മാഷ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. MRS പ്രൊഡക്ഷൻസിന് വേണ്ടി റിയാസ് ഖാനാണ് നിർമിച്ചിരിക്കുന്നത്. സിനിമ- സീരിയൽ പ്രേക്ഷകർക്ക് പരിചിതനായ ശ്രീറാം രാമചന്ദ്രനും പുതുമുഖമായ ഐശ്വര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അശ്വിൻ കെ ആർ ക്യാമറ ചലിപ്പിച്ച ചിത്രത്തിൽ പിന്നണി ഗായകരായ നിഷാദ് കെ കെ, ഡെൽസി നൈനാൻ എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് നിധീഷ് നടേരിയാണ്. സംഗീതം പകർന്നത് നിതേഷ് നായർ.ആനന്ദ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് മിഥുൻ മലയാളം ആണ്.

Story highlights- ‘mash’ short film by uma nanda