‘എടാ, എന്ന് വിളിച്ചാൽ എന്താടാ എന്ന് തിരിച്ചുചോദിക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ’- സൗഹൃദ ദിനം ആശംസിച്ച് മോഹൻലാൽ

August 2, 2020

ലോക സൗഹൃദ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ കൊണ്ട് നിറയുകയാണ് . ജീവിതത്തിലും സിനിമയിലും വിലപ്പെട്ട ഒട്ടേറെ സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മറക്കാനാവാത്ത സൗഹൃദ കാഴ്ചകളിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നും മനസിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തമ്മിൽ കലഹിച്ചും, സ്നേഹിച്ചും സ്വപ്നം കണ്ടും സൗഹൃദത്തെ ആഘോഷമാക്കിയ ദാസനെയും വിജയന്റെയും ഓർമ്മകളിലാണ് നടൻ മോഹൻലാലിൻറെ സൗഹൃദ ദിനം.

ഹിറ്റായി മാറിയ ദാസനും വിജയനും കഥാപാത്രങ്ങളുടെ ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പുമുണ്ട്. ‘എടാ, എന്ന് വിളിച്ചാൽ എന്താടാ എന്ന് തിരിച്ചുചോദിക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ’ എന്നാണ് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ശ്രീനിവാസന്റെയും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വമ്പൻ വിജയങ്ങളുമാണ്.

Read More: ഹെലൻ ബോളിവുഡിലേക്ക്; നായികയായി ജാൻവി കപൂർ

ഇന്നും ട്രോളുകളിലൂടയും മറ്റും ദാസനും വിജയനും ആഘോഷിക്കപ്പെടുന്നുണ്ട്. നാടോടിക്കാറ്റിൽ ആരംഭിച്ച് പട്ടണ പ്രവേശത്തിലൂടെയും അക്കരെ അക്കരെ അക്കരെയിലൂടെയും ഹിറ്റായ ഈ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇരുപതിലധികം ചിത്രങ്ങളിൽ ഒന്നിച്ച അഭിനയിച്ചവരാണ് ശ്രീനിവാസനും മോഹൻലാലും. ഒരു നാൾ വരും എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവുമൊടുവിൽ ഒന്നിച്ച് അഭിനയിച്ചത്.

Story highlights-mohanlal’s friendship day wishes