ചുവപ്പിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

August 14, 2020

സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ ബാലാമണിയായി മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. അൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് നവ്യ. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട്തന്നെ ചേർന്ന് നിന്നു.

നവ്യയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചുവപ്പ് ഡ്രസിൽ അതി സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവ്യയുടെ ഇസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Read also: എന്നെ മാത്രം കൊവിഡ് ബാധിക്കില്ലെന്ന് കരുതി നടക്കുന്ന സമൂഹത്തിന് സംഭവിക്കുന്നത്- സരസമായ ബോധവൽക്കരണവുമായി ‘മെയ്‌ഡ്‌ ഇൻ ചൈന’

അതേസമയം വിവാഹശേഷം സിനിമ മേഖലയിൽ നിന്നും വിട്ടുനിന്ന താരമിപ്പോൾ വെള്ളിത്തിരയിലേക്കും തിരിച്ചുവരവിനൊരുങ്ങുകയാണ്. ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരാൻ ഒരുങ്ങുന്നത്. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ഒരുത്തി. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

https://www.instagram.com/p/CD2qCG_gQ4Y/?utm_source=ig_embed

Story Highlights: navya nair instagram post