‘അത് മാറിയാല്‍ പിന്നെ എല്ലാവരും ചിരിച്ചു തുടങ്ങും’; ഷാജു ശ്രീധര്‍ നായകനായെത്തുന്ന ‘പച്ച’ ഷോര്‍ട്-ഫിലിം ടീസര്‍
നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാം വിധം അവതരിപ്പിക്കുന്ന നടനാണ് ഷാജു ശ്രീധര്‍. താരം കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ഹ്രസ്വചിത്രം ഒരുങ്ങുന്നു. ‘പച്ച’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി.
ചലച്ചിത്ര നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഉത്രാട ദിനത്തില്‍ ഉച്ചക്ക് 12 മണിക്ക് ആണ് ടീസര്‍ പുറത്തുവിട്ടത്. മുളകുപാടം ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രത്തിന്റെ റിലീസ്. സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യും. N ² പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജു ശ്രീധറും മൗസ് ആര്‍ട്സ് ഫിലിം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോസ് ചാള്‍സും ചേര്‍ന്നാണ് പച്ചയുടെ നിര്‍മാണം.
Read more: ഓണക്കാലത്ത് ആരോഗ്യ വകുപ്പിന്റെ കരുതല്‍ തിരുവാതിര; വേറിട്ടൊരു ബോധവല്‍ക്കരണം
ഉമേഷ് കൃഷ്ണന് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മറ്റ് അണിയറപ്രവര്‍ത്തകര്‍: ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി. ഐ – ജോസ് ചാള്‍സ്. പശ്ചാത്തല സംഗീതം- മഹേന്ദ്രനാഥ് ഒ. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് എസ് തഴുത്തല. ഡി. ഒ. പി അസ്സിസ്റ്റന്റ്സ് – ഡൊണെക്സ് ഷൈന്‍, ജീസ് മണിമല, സൗണ്ട് എഫക്ട്സ്- എബി തോമസ്, ഹെലിക്യാം- നിതിന്‍, വോക്കല്‍സ്- മഹേന്ദ്രനാഥ് ഒ. എസ്, സരിഗ ഒ. എസ്,സൗണ്ട് മിക്സിങ് ആന്‍ഡ് മാസ്റ്ററിങ്- ഹാപ്പി ജോസ്, സൗണ്ട് സ്റ്റുഡിയോ -ദി വുഡ് പെക്കര്‍ സ്റ്റുഡിയോസ് കൊച്ചിന്, ടൈറ്റില്‍സ് ആന്‍ഡ് പബ്ലിസിറ്റി ഡിസൈന്‍സ് – വിവേക് കെ. യു. ലൊക്കേഷന്‍ പാര്‍ട്ണര്‍ -സംറോഹാ റിസോര്‍ട്, അതിരപ്പിള്ളി.
Story highlights: Pacha Short film Official Teaser Shaju Sreedhar